ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കും. 2700 ഓളം പോലീസ് മണ്ഡലപൂജയ്ക്ക് ശബരിമലയില്‍ ഉണ്ടാകും.നിലവില്‍ പോലീസ്, ആര്‍ആര്‍എഫ്, ബോംബ് സ്ക്വാഡ്, സിആര്‍പിഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിന് പുറമേയാണ് പമ്പയിലും നിലയ്ക്കലും ജോലി ചെയ്യുന്ന പോലീസുകാർ.
ഡിവൈഎസി മാരുടെ നേതൃത്വത്തില്‍ 10 ഡിവിഷനുകള്‍ തിരിച്ചാണ് ശബരിമലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 10 ഡിവൈഎസ്പിമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍,105 എസ്ഐ, എഎസ്ഐമാര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുള്ള ആസൂത്രണമാണ് പോലീസ് നടത്തിവരുന്നതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ. എസ്. സുദര്ശനന് പറഞ്ഞു. മണിക്കൂറില്‍ നാലായിരത്തോളം ഭക്തജനങ്ങളാണ് പതിനെട്ടാംപടി കയറി ദര്‍ശനത്തിന് എത്തുന്നത്.