വൃശ്ചിക മാസത്തിൽ പൊന്നു പമ്പയിൽ കുളിച്ചു തൊഴുത് മല കയറി അയ്യനെ കാണാൻ അയ്യപ്പ ഭക്തരുടെ തിരക്ക്. കനത്ത മഴയിലും അയ്യപ്പന്മാരുടെ തിരക്ക് ശമിക്കുന്നില്ല.
ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി. അര ലക്ഷത്തോളം ഭക്തർ ഇന്നും ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,61,789 ഭക്തരായിരുന്നു ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തി മടങ്ങിയത്. 37,848 -ഓളം ഭക്തരാണ് വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത്.
ഇനിയുള്ള ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണത്തിൽ വർദ്ധനമുണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
മല കേറാൻ എത്തുന്നവർക്ക് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അയ്യപ്പൻമാരുടെ സുരക്ഷക്കായി കാനനപാതയിൽ 50 ൽ പരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.