തിരുവനന്തപുരം: ശബരിമലയിൽ നടന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ രക്തം ഒഴുക്കി അക്രമം നടത്താനായിരുന്നു ശ്രമം. ഇത് ഭക്തരോടുള്ള ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ ഗൂഢാലോചന നടന്നതായി രാഹുൽ ഈശ്വർ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. യുദ്ധത്തിന് സമാനമായ തന്ത്രങ്ങളാണ് ആവിഷ്കരിച്ചതെന്നും ശബരിമലയെ രക്ഷിച്ചത് പോലീസിന്റെ സംയമനമാണെമെന്നും കടകംപള്ളി പറഞ്ഞു.