പന്പ: ശബരിമലയിലെ യുവതി പ്രവേശന നടപടിയിൽ പ്രതിഷേധിച്ച് റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥൻ പന്പയിൽ നിന്നും സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തി. പാലക്കാട് സ്വദേശിയും ചെന്നൈയിൽ താമസിച്ചുവരുന്നതുമായ അനന്തപത്മനാഭനാ (58) ണ് ശനിയാഴ്ച രാവിലെ പന്പയിൽ നിന്നും സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തി ദർശനം നടത്തിയത്.
ആദ്യദിവസം മരക്കൂട്ടത്തെത്തി വിശ്രമിച്ചശേഷം ഇന്നലെ രാവിലെ വീണ്ടും യാത്ര തുടരുകയായിരുന്നു. സുപ്രീം കോടതി വിധിയോട് യോജിക്കാനാകില്ലെന്നും ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നുമാണ് തന്റെ ആവശ്യമെന്നും അനന്തപത്മനാഭൻ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ സന്നിധാനത്തെത്തി ദർശനത്തിനുശേഷം തിരികെ നാട്ടിലേക്കു മടങ്ങി. മറ്റ് ചില ക്ഷേത്രങ്ങളിലും ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ശയനപ്രദക്ഷിണം നടത്താനാണ് അനന്തപത്മനാഭന്റെ തീരുമാനം.