സ്വന്തം ലേഖകൻ
തൃശൂർ: “അയ്യാ ഇന്ത വഴിയേ പോനാ ഗുരുവായൂർ പോകമുടിയുമാ….അയ്യാ ഇതു താനേ ശബരിമല റൂട്ട്…. ശബരിമല പോറതക്ക് എന്ത വഴിയെ പോണം അയ്യാ…’തൃശൂർ നഗരത്തിലെത്തുന്ന ശബരിമല തീർഥാടകർ കൃത്യവും വ്യക്തവുമായ ദിശാബോർഡില്ലാത്തതിനാൽ വഴിയറിയാതെ നട്ടം തിരിയുന്ന കാഴ്ച പതിവാകുന്നു.
വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ വഴിയറിയാതെ കറങ്ങുന്നവരുടെ എണ്ണവും കൂടുമെന്നുറപ്പ്.സാധാരണ മണ്ഡലകാലത്ത് തൃശൂർ നഗരാർത്തികളിലടക്കം ശബരിമലയ്ക്കും ഗുരുവായൂർക്കും കൊടുങ്ങല്ലൂർക്കുമെല്ലാം ദിശ കാണിക്കുന്ന സൈൻ ബോർഡുകൾ സ്പെഷലായി സ്ഥാപിക്കാറുണ്ട്.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷവും പുതിയ സൈൻ ബോർഡുകളൊന്നും സ്ഥാപിച്ചില്ല. ഗുരുവായൂരിലേക്ക് പോകുന്ന അന്യസംസ്ഥാന തീർഥാടകരുടെ എണ്ണവും വരും ദിവസങ്ങളിൽ കൂടും.
തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള വഴി വ്യക്തമാക്കുന്ന ബോർഡുകൾ തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ വേണമെന്നു തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ പറഞ്ഞു.
തൃശൂർ റൗണ്ടിലേക്കു വന്നുകയറിയാൽ ആകെ കണ്ഫ്യൂഷനാണെന്നായിരുന്നു മറ്റൊരു കൂട്ടർ പറഞ്ഞത്. പലതവണ റൗണ്ടു ചുറ്റേണ്ടി വന്നെന്ന് ആദ്യമായി ട്രിപ്പെടുത്ത ടൂറിസ്റ്റ് ബസ് ഡ്രൈവർ പരാതിപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങളിലും വഴിയാത്രക്കാരോടും ഓട്ടോക്കാരോടും ചോദിച്ചാണു പല അന്യസംസ്ഥാന വണ്ടിക്കാരും ശരിയായ വഴി കണ്ടുപിടിക്കുന്നത്. രാത്രിയാകുന്പോൾ വഴി കണ്ടുപിടിക്കാനാകാതെ അന്യസംസ്ഥാന തീർഥാടകർ ബുദ്ധിമുട്ടുന്നതും പതിവായിട്ടുണ്ട്.
വഴി തെറ്റി കൂർക്കഞ്ചേരി ഭാഗത്തേക്കും മണ്ണുത്തി വഴിക്കുമൊക്കെ പോയ കൂട്ടരുണ്ട്.രാത്രി കാല തട്ടുകടക്കാരാണു പലർക്കും കൃത്യമായ വഴി പറഞ്ഞുകൊടുക്കുന്നത്.ഒരു വണ്ടി നിറയെ അയ്യപ്പഭക്തരെത്തിയപ്പോൾ നല്ല കച്ചവടമായെന്നു കരുതി സന്തോഷിച്ചു…
പിന്നെയാണ് അവർ വഴി ചോദിക്കാൻ നിർത്തിയതാണെന്നു മനസിലായത്….വഴി കാണിച്ചുകൊടുത്ത് അൽപം കഴിഞ്ഞപ്പോഴേക്കും അടുത്ത വണ്ടിക്കാരെത്തി..അവർക്കും വേണ്ടതു വഴി തന്നെ – തൃശൂർ നഗരത്തിലെ രാത്രികാല തട്ടുകടക്കാരിലൊരാൾ പറഞ്ഞു.
പകലും വഴി ചോദിച്ചെ ത്തുന്നവരോടു പറഞ്ഞു കൊടു ത്ത് ഹോട്ട ലുടമകളും മടുത്തു. കൊക്കാല ജംഗ്ഷ നിലെത്തു ന്നവരാണ് വഴിയറി യാൻ ഹോട്ട ലുടമയെ സമീപി ക്കുന്നത്.
കൊക്കാല ജംഗ്ഷനിലെ ത്തിയാൽ ഗുരുവായൂർക്കു പോകാനോ ഇരിങ്ങാലക്കുടയ്ക്ക് പോകാ നോ സ്വരാജ് റൗ ണ്ടി ലേ ക്കു പോകാനോ എങ്ങ നെ പോകണമെന്ന് ക ണ്ടെത്താൻ കഴിയില്ല. വഴി പറഞ്ഞു പറഞ്ഞു മടുത്തുവെന്ന് ഹോട്ടലു ടമ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമൊക്കെ ഇത്തവണ പതിവിനു വിപരീതമായി പുതിയ ഡ്രൈവർമാരാണ് കൂടുതലും എത്തുന്നത്.ശബരിമല തീർഥാടനകാല നിയന്ത്രണങ്ങളെക്കുറിച്ച് സംശയമുള്ളതിനാൽ സ്ഥിരം ട്രാവൽസുകൾ പലതും ഇത്തവണ യാത്രകൾ തുടങ്ങിയിട്ടില്ല.
അതുകൊണ്ടുതന്നെ പുതിയ ഡ്രൈവർമാർക്കു വഴി തെറ്റാനുള്ള സാധ്യതകൾ ഏറെയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾമാപ്പും ജിപിഎസുമൊക്കെ വച്ചാണു മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വണ്ടികൾ ശബരിമലയ്ക്കു നീങ്ങുന്നത്.
ശബരിമല തീർഥാടനത്തിനു ഭക്തരേറുന്പോൾ തൃശൂർ നഗരത്തിന്റെ അതിർത്തികളിൽ തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ശബരിമല, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര റൂട്ടുകൾ വ്യക്തമാക്കുന്ന സൈൻബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.