തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ ചെന്നൈ -കൊല്ലം സെക്ടറില്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താഴെപ്പറയുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തു.
ചെന്നൈ-കൊല്ലം-ചെന്നൈ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06041) 14 മുതല്‍ ജനുവരി 18 വരെ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും വൈകിട്ട് 4.30 ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും രാവിലെ 6.45 ന് കൊല്ലത്തെത്തും.
കൊല്ലം-ചെന്നൈ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06042) 15 മുതല്‍ ജനുവരി 19 വരെ എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാത്രി 10.30 ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
കാട്പാടി, സേലം, ഇറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ചെന്നൈ-കൊല്ലം-ചെന്നൈ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06043) ഡിസംബര്‍ രണ്ടു മുതല്‍ ജനുവരി 13 വരെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 10.30 ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.10 ന് കൊല്ലം ജംഗ്ഷനില്‍ എത്തും.
കൊല്ലം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06044) ഡിസംബര്‍ നാലു മുതല്‍ ജനുവരി 15 വരെ എല്ലാ ഞായറായാഴ്ചകളിലും ഉച്ചയ്ക്ക് 3.35 ന് കൊല്ലം ജംഗ്ഷനില്‍നിന്ന് പുറപ്പെട്ട് തൊട്ടടുത്ത തിങ്കളാഴ്ച രാവിലെ 7.15 ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപൂര്,കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ചെന്നൈ എഗ്മോര്‍- കൊല്ലം – ചെന്നൈ എഗ്മോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷ്യല്‍ (06045) 19 മുതല്‍ ജനുവരി 14 വരെ എല്ലാ ശനിയാഴ്ചകളിലും രാത്രി 10.40 ന് ചെന്നൈ എഗ്മോറില്‍ നിന്ന് തിരിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ന് കൊല്ലത്ത് എത്തും.
കൊല്ലം – ചെന്നൈ എഗ്മോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06046) 20 മുതല്‍ ജനുവരി 15 വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 9.20 ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.40 ന് ചെന്നൈ എഗ്മോറില്‍ എത്തും.
ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപൂര്, പൊദനൂര്, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ( 06047) 16 മുതല്‍ ജനുവരി 18 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 10.30 ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10 ന് കൊല്ലം ജംഗ്ഷനില്‍ എത്തും.
കൊല്ലം-ചെന്നൈ പ്രതിവാര സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06048) 17 മുതല്‍ ജനുവരി 19 വരെ എല്ലാ വ്യാഴാഴ്ചകളിലും രാത്രി 9.10 ന് കൊല്ലം ജംഗ്ഷനില്‍നിന്ന് തിരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു ചെന്നൈയില്‍ എത്തും.
ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഇറോഡ്, തിരുപൂര്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ചെന്നൈ-കൊല്ലം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06049) 22 മുതല്‍ ജനുവരി 17 വരെ എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 10.30 ന് ചെന്നൈ സെന്ട്രല്നിന്ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 2.10 ന് കൊല്ലം ജംഗ്ഷനില്‍ എത്തും.
കൊല്ലം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06050) 23 മുതല്‍ ജനുവരി 18 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 9.10 ന് കൊല്ലം ജംഗ്ഷനില്‍നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഇറോഡ്, തിരുപൂര്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.