ഏറ്റുമാനൂർ: ചെന്നൈ എഗ്മോർ-കൊല്ലം ശബരി സ്പെഷൽ ട്രെയിനിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പഭക്തർക്ക് പ്രയോജനകരമാകും.
ഏറ്റുമാനൂർ ക്ഷേത്രത്തിൽനിന്നു പമ്പയിലേക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തുന്നുണ്ട്. ഏറ്റുമാനൂർ – പാലാ – പൊൻകുന്നം – എരുമേലി വഴി പമ്പയിലേയ്ക്ക് ഗതാഗതകുരുക്കുകളില്ലാതെ എത്തിച്ചേരാമെന്നത് ഏറ്റുമാനൂർ സ്റ്റോപ്പിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ശബരി സ്പെഷൽ ഡിസംബർ 22, 24 ദിവസങ്ങളിൽ ചെന്നൈ എഗ്മോറിൽനിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തും.
ഏറ്റുമാനൂരിൽ ഉച്ചയ്ക്ക് 01.22 എത്തും. ഡിസംബർ 23, 25 (ശനി, തിങ്കൾ) ദിവസങ്ങളിൽ കൊല്ലത്തുനിന്ന് ചെന്നൈ എഗ്മോറിലേയ്ക്ക് സർവീസ് നടത്തും. ഏറ്റുമാനൂരിൽ രാത്രി 09.50ന് എത്തിച്ചേരും.