ചെ​ന്നൈ- കോ​ട്ട​യം ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു

കൊ​ല്ലം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന വേ​ള​യി​ലെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് ചെ​ന്നൈ​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്കും തി​രി​കെ​യും സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു.

പ്ര​ത്യേ​ക ടി​ക്ക​റ്റ് നി​ര​ക്കി​ലാ​യി​രി​ക്കും ഇ​വ സ​ർ​വീ​സ് ന​ട​ത്തു​ക. ചെെ​ന്നെ​യി​ൽ നി​ന്ന് ന​വം​ബ​ർ 26, ഡി​സം​ബ​ർ മൂ​ന്ന്, 10, 17, 24, 31 തീ​യ​തി​ക​ളി​ൽ ( എ​ല്ലാം ഞാ​യ​ർ ) രാ​ത്രി 11.30 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 1.10 ന് ​കോ​ട്ട​യ​ത്ത് എ​ത്തും.

തി​രി​കെ കോ​ട്ട​യ​ത്തുനി​ന്ന് ന​വം​ബ​ർ 27, ഡി​സം​ബ​ർ നാ​ല്, 11, 18, 25, ജ​നു​വ​രി ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ( എ​ല്ലാം തി​ങ്ക​ൾ ) രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന വ​ണ്ടി അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.30 ന് ​ചെ​ന്നൈ​യി​ൽ എ​ത്തും. ര​ണ്ട് ഏ​സി ടൂ ​ട​യ​ർ, ആ​റ് ഏ​സി ത്രീ​ട​യ​ർ, നാ​ല് ഏ​സി ത്രീ ​ട​യ​ർ എ​ക്ക​ണോ​മി, ആ​റ് സ്ലീ​പ്പ​ർ, ര​ണ്ട് ജ​ന​റ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ർ​ത്ത്, കോ​ട്ട​യം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment