തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനസൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന ഒരുക്കുമെന്നും മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
വെര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുന്‍വര്‍ഷത്തെ രീതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വെര്‍ച്ചല്‍ ക്യൂ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും ബുക്ക് ചെയ്യാതെ ആര്‍ക്കും ദര്‍ശനം നടത്താനാവില്ലെന്ന് പ്രചരിപ്പിക്കുകയാണെന്നും വി.ജോയി എംഎല്‍എ പറഞ്ഞു.