തിരുവന്തപുരം: സുപ്രീം കോടതിയുടെ അന്തിമ വിധി വരും മുമ്പ് ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. വനിതാ പോലീസുമായി പിണറായി വന്നാൽ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കും. ബിജെപിയെ കോടതി വിധി പഠിപ്പിക്കാൻ ആരും വരേണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് തിങ്കളാഴ്ച ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം. വിശ്വാസികള്‍ക്കൊപ്പം ജീവന്മരണ പ്രക്ഷോഭത്തിനു ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിധിക്കെതിരെ ക്ഷേത്ര സംരക്ഷണ സമിതിയും അയ്യപ്പസമാജവും റിവ്യൂ ഹര്‍ജിക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.