കൊല്ലം: ശബരിമല യുവതീപ്രവേശന വിധിയെ സുപ്രീംകോടതിയിൽ അനുകൂലിച്ച ഇടതു സർക്കാരിന്റെ നിലപാടിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള രംഗത്ത്. അയ്യപ്പഭക്തരുടെ വികാരങ്ങളെ മാനിക്കാതെ സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ച സർക്കാരിന്റെ നടപടി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം എന്ന പാർട്ടിയുടെ സർവനാശം ഇവിടെ തുടങ്ങുകയാണ്. ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ സർക്കാരിനോട് കേരളത്തിലെ ജനങ്ങൾ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.