പമ്പ: ശബരിമലയിൽ ദർശനം നടത്താനായില്ലെന്ന് ശ്രീലങ്കൻ യുവതി ശശികല. മരക്കൂട്ടത്ത്നിന്നു പോലീസ് തന്നെ തിരിച്ചയച്ചെന്നും വ്രതമെടുത്താണ് ദർശനത്തിനെത്തിയതെന്നും ശശികല പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് ശശികല കുടുംബസമേതം ശബരിമലയിൽ എത്തിയത്. ശശികലയുടെ ഭർത്താവും മകനും ദർശനം നടത്തിയിരുന്നു.
ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്നും ഇതേതുടർന്നാണ് ശശികലയോട് മടങ്ങാൻ ആവശ്യപ്പെട്ടതെന്നും പോലീസ് പറഞ്ഞു. എന്നാൽ തീർഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നാണ് ശശികലയുടെ വാദം.