തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ തീരുമാനം.
ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം.
ശബരിമല വിഷയത്തിൽ 2300ലധികം കേസുകളായിരിക്കും പിൻവലിക്കുക. ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ ഈ കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫും നിലപാടെടുത്തിരുന്നു.
അതേസമയം, സര്‍ക്കാരിന്റേത് വൈകിവന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു.
ഉപാധികൾ ഇല്ലാതെയായിരിക്കണം ശബരിമല കേസുകൾ പിൻവലിക്കേണ്ടതെന്നും ഇതിൽ ക്രിമിനൽ കുറ്റങ്ങൾ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പറഞ്ഞു.