തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിഷയത്തില്‍ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല കേസില്‍ സുപ്രീം കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറും പറഞ്ഞു. ശുദ്ധിക്രിയ സംബന്ധിച്ച തന്ത്രിയുടെ കത്ത് പുറത്തായത് അന്വേഷിക്കുമെന്നും പദ്മകുമാര്‍ കൂട്ടിച്ചേർത്തു.