കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയിൽ മുൻ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പുതിയ ഭരണസമിതിക്കും നിലപാടിൽ മാറ്റമില്ലെന്നും ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.
ഓരോ സമുദായത്തിനും വ്യത്യസ്ഥ ആചാരങ്ങളാണ് നിലനിൽക്കുന്നത്. 95 ശതമാനം സ്ത്രീകളും ശബരിമലയിലെ ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നുവെന്നും ബോർഡ് വ്യക്തമാക്കി.
അതേസമയം ദേവസ്വം ബോർഡിന്‍റെ നിലപാട് ഭരണഘടന ധാർമികതയ്ക്ക് എതിരെന്ന് സുപ്രീം കോടതി വിമർശിച്ചു. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വിമർശനം.