പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷൻ ടികെഎ നായർ. വ്രതത്തിന്റെ പേരിൽ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണെന്നും ഭക്തരിൽ 90ശതമാനം പേരും ക്ഷേത്രദർശനത്തിനെത്തുന്നത് 41 ദിവസത്തെ വ്രതം പൂർണമായി അനുഷ്ഠിക്കാതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ലെന്നു പറഞ്ഞ ടികെഎ നായർ 1940കളിൽ സ്ത്രീകൾ ശബരിമലയിൽ തീർഥാടനം നടത്തിയിട്ടുണ്ടെന്നും ഇത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും വ്യക്തമാക്കി.