ആലപ്പുഴ: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശിക്കാൻ അനുമതി നൽകിയ വിധിക്കെതിരെ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സമരത്തിൽ ബിഡിജെഎസ് പങ്കെടുക്കും. വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി എതിരല്ല. കൂടിയാലോചന ഇല്ലാതിരുന്നതാണ് വെള്ളാപ്പള്ളി എതിർത്തതെന്നും തുഷാർ കൂട്ടിച്ചേർത്തു.