തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. വിഷയം രാഷ്ട്രീയവത്കരിക്കാൻ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കേരളത്തെ കലാപഭൂമിയാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്- ഉമ്മൻ ചാണ്ടി പറഞ്ഞു.
ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന് യുഡിഎഫ് തീരുമാനത്തെ വിമർശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കു മറുപടി നൽകിയ ഉമ്മൻ ചാണ്ടി, കോണ്‍ഗ്രസിനു പിള്ളയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പരിഹസിച്ചു