പത്തനംതിട്ട: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായി ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമെന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പുതിയ നിലപാടല്ല. ശബരിമലയുമായി ഉയര്‍ന്ന വന്ന പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് എന്നും സ്വീകരിച്ച നിലപാട് വിശ്വസികള്ക്കൊപ്പമെന്നതാണ്. വിശ്വാസം നിലനിര്‍ത്താന്‍ വേണ്ടി അവസാനം വരെയും കോണ്‍ഗ്രസ് നിലകൊള്ളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ശ്രീധരന് പിള്ളയുടെ നിലപാട് തെറ്റാണ്. ശബരിമല പ്രശ്നത്തില്‍ ശ്രീധരന്‍പിള്ള സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ശ്രീധരന് പിള്ള അക്രമ മാര്‍ഗം ഉപേക്ഷിച്ച് ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ പ്രധാനമന്ത്രി മോദിയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യുകയാണ് വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അങ്ങനെ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാല്‍ അദ്ദേഹത്തെ ആദരിക്കാന്‍ താന്‍ അവിടെയെത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ശ്രീധരന്‍പിള്ള മാര്‍ച്ച് നടത്തണമെന്ന് പറയാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തനിക്കും അവകാശമുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ടീയ കാര്യ സമിതിയംഗം പ്രഫ.പി.ജെ കുര്യന്, യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ബെന്നി ബഹനാന്, ആന്റോ ആന്റണി എംപി, മുന്‍ സിസിസി പ്രസിഡന്റുമാരായ പി.മോഹന്‍രാജ്, ജി. പ്രതാപ വര്‍മ്മ തമ്പാന്, കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു, തുടങ്ങിയവർ പ്രസംഗിച്ചു.