മണ്ണാർക്കാട്: ശബരിമലയിലേക്ക് പുറപ്പെടാനിരുന്ന കാഞ്ഞിരം സ്വദേശികളായ ഏഴുപേർ മാലയഴിച്ച് വ്രതം ഉപേക്ഷിച്ചു. മകരജ്യോതി ദർശനത്തിനായി വ്രതമെടുത്ത അയ്യപ്പ ഭക്തരാണ് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സാഹചര്യത്തിൽ വ്രതമുപേക്ഷിച്ചത് .
കാഞ്ഞിരം സ്വദേശികളായ സുനിൽകുമാർ, ആകാശ്, നിധീഷ്, കണ്ണൻ, പ്രസാദ്, സുബാഷ്, ഗുരുസ്വാമി കറുപ്പു സ്വാമി എന്നിവരാണ് വ്രതമുപേക്ഷിച്ചത്. ജനുവരി ഒന്നിന് പൊറ്റശ്ശേരി ഇരട്ടക്കുളം ശിവൻ അന്പലത്തിൽ നിന്നുമാണ് മാലയിട്ടത് . ഇന്നലെ രാവിലെ ആറിന് പൊറ്റശ്ശേരി അയ്യപ്പക്ഷേത്രത്തിൽ മാലയഴിച്ച് വ്രതമുപേക്ഷിക്കുകയായിരുന്നു.