കിളികൊല്ലൂർ:വിശ്വാസങ്ങളെ തകർത്തെറിയുന്ന നിലപാടാണ് സർക്കാരിന് എന്ന് യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി.ശബരിമല വിശ്വാസികളുടെ വിശ്വാസങ്ങളെ തകർത്തെറിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ ധിക്കാരപരമായ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലവും കുറ്റിച്ചിറയിൽ കത്തിച്ചു.
പ്രതിഷേധയോഗം യു.ഡി.എഫ് കിളികൊല്ലൂർ മണ്ഡലം കൺവീനർ ആർ.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി ജനറൽ സെക്രട്ടറി വിനീത് അയത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് പേരൂർ മണ്ഡലം പ്രസിഡന്റ് രാജ്കുമാർ,സുരേഷ് പോറ്റി,ഷെഫീക്ക് കിളികൊല്ലൂർ, ഷെഫീക്ക് ചെന്താപൂര്,പി.കെ അനിൽകുമാർ,കോയിക്കൽ കൗൺസിലർ മീനുലാൽ,അയത്തിൽ ശ്രികുമാർ,നിസ്സാം ചെമ്പടം,സജീവ് തമ്പാൻ,ഇബ്രാഹിംകുട്ടി,അനീസ് കുറ്റിച്ചിറ,അമാൻ,ഷംനാദ് കിളികൊല്ലൂർ,ജയരാജ്,ഹാഷിർ,ഷിജു,സുധി,ചിഞ്ചു,മിസ്ബാ അയത്തിൽ,തുടങ്ങിയവർ പ്രസംഗിച്ചു.