വടകര: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിലൂടെ വ്യാജ പ്രചാരണം അഴിച്ചുവിട്ട ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കല്ലാച്ചി മാവുള്ള പറന്പത്ത് എം.എം.മനുവിനെയാണ് (29) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് പ്രതി.
ശബരിമലയുടെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതാണ് അറസ്റ്റിന് കാരണം. നാമജപയാത്രയിൽ പങ്കെടുത്ത എണ്‍പത് വയസുകാരനെ പോലീസ് മർദിക്കുന്നുവെന്ന് വ്യജവീഡിയോ തയാറാക്കി ഇയാൾ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഐപിസി 153, കേരള പോലീസ് നിയമത്തിലെ 120 വകപ്പുകൾ പ്രകാരം എസ്ഐ ഷറഫുദീൻ അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.