ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ലും

കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​രു​​ടെ എ​​ണ്ണ​​ത്തി​​നൊ​​പ്പം വ​​രു​​മാ​​ന​​വും ഉ​​യ​​ർ​​ന്നു. കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ വ​​രു​​മാ​​ന​​ത്തി​​ൽ അ​​ര​​ക്കോ​​ടി​​യു​​ടെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മ​​ണ്ഡ​​ല സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ക്കാ​​റാ​​യ​​പ്പോ​​ഴേ​​ക്കും 1.10 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു കോ​​ട്ട​​യം ഡി​​പ്പോ​​യു​​ടെ വ​​രു​​മാ​​ന​​മെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ 1.60 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

അ​​ര​​ക്കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​വാ​​ണു​​ള്ള​​ത്. 60 സ​​ർ​​വീ​​സു​​ക​​ളാ​​ണ് ഒ​​രു ദി​​വ​​സം കോ​​ട്ട​​യ​​ത്തു​​നി​​ന്നും ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്ന​​ത്. മ​​ക​​ര​​വി​​ള​​ക്കു സീ​​സ​​ണി​​ൽ കൂ​​ടു​​ത​​ൽ ബ​​സു​​ക​​ൾ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യാ​​നാ​​ണു തീ​​രു​​മാ​​നം. 10 ബ​​സ് കൂ​​ടി അ​​ധി​​ക​​മാ​​യി ഡി​​പ്പോ​​യ്ക്കു ല​​ഭി​​ച്ചേ​​ക്കും. നൂ​​റു സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി​​യ ദി​​വ​​സ​​ങ്ങ​​ളു​​മു​​ണ്ട്. ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണു സ​​ർ​​വീ​​സ് 100 വ​​രെ​​യാ​​യി ഉ​​യ​​ർ​​ന്ന​​ത്. സ​​മ​​ര​​ങ്ങ​​ളെ തു​​ട​​ർ​​ന്നു ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം അ​​യ്യ​​പ്പ​​ഭ​​ക്ത​​രു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞി​​രു​​ന്നു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡി​​സം​​ബ​​ർ അ​​വ​​സാ​​നം വ​​രെ കോ​​ട്ട​​യ​​ത്തു​​നി​​ന്നും കെ​​എ​​സ്ആ​​ർ​​ടി​​സി​​യെ ആ​​ശ്ര​​യി​​ച്ച​​ത് 1.19 ല​​ക്ഷം അ​​യ്യ​​പ്പ​​ൻ​​മാ​​രാ​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ 10.80 ല​​ക്ഷം അ​​യ്യ​​പ്പ​​ൻ​​മാ​​ർ കെ​​എ​​സ്ആ​​ർ​​ടി​​സി വ​​ഴി സ​​ന്നി​​ധാ​​ന​​ത്ത് എ​​ത്തി. ഇ​​വ​​രി​​ൽ നാ​​ൽ​​പ്പ​​തു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​രും ഇ​​ത​​ര സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള അ​​യ്യ​​പ്പ​​ഭ​​ക്ത​​രാ​​ണ്.

ന​​വം​​ബ​​ർ 17 മു​​ത​​ലാ​​ണു കോ​​ട്ട​​യം ഡി​​പ്പോ​​യി​​ൽ​​നി​​ന്നും മ​​ണ്ഡ​​ല​​കാ​​ല സ​​ർ​​വീ​​സു​​ക​​ൾ ആ​​രം​​ഭി​​ച്ച​​ത്. 35 ബ​​സു​​ക​​ളാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഡി​​പ്പോ​​യ്ക്കാ​​യി അ​​നു​​വ​​ദി​​ച്ച​​ത്. കൂ​​ടു​​ത​​ൽ ബ​​സു​​ക​​ൾ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നു ഡി​​പ്പോ അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി​​യെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ ബ​​സു​​ക​​ൾ ല​​ഭി​​ച്ചി​​ല്ല.

മ​​ണ്ഡ​​ല​​കാ​​ലം അ​​വ​​സാ​​നി​​ക്കാ​​ൻ ഇ​​നി ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ബാ​​ക്കി. ഇ​​തു​​വ​​രെ​​യും കൂ​​ടു​​ത​​ൽ സ​​ർ​​വീ​​സു​​ക​​ൾ ല​​ഭി​​ച്ചി​​ട്ടി​​ല്ല. പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും തി​​ര​​ക്കേ​​റു​​ന്പോ​​ൾ ഇ​​ത​​ര സ​​ർ​​വീ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ചു സ​​ർ​​വീ​​സ് ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ചി​​ല ദി​​വ​​സ​​ങ്ങ​​ളി​​ൽ ആ​​വ​​ശ്യ​​ത്തി​​നു ബ​​സ് ഇ​​ല്ലാ​​തി​​രു​​ന്ന​​തു പ്ര​​തി​​ഷേ​​ധ​​ത്തി​​നു ഇ​​ട​​യാ​​ക്കി.

60 മു​​ത​​ൽ 75 സ​​ർ​​വീ​​സു​​ക​​ൾ വ​​രെ​​യാ​​ണു കോ​​ട്ട​​യ​​ത്തു​​നി​​ന്നും പ​​ന്പ സ്പെ​​ഷ​​ൽ എ​​ന്ന പേ​​രി​​ൽ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്ന​​ത്. കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ നി​​ന്നാ​​ണ് സ​​ർ​​വീ​​സു​​ക​​ൾ കൂ​​ടു​​ത​​ൽ അ​​യ​​യ്ക്കു​​ന്ന​​ത്. അ​​ഞ്ചു മു​​ത​​ൽ ഏ​​ഴു ബ​​സു​​ക​​ൾ വ​​രെ ഇ​​വി​​ടെ പാ​​ർ​​ക്കു ചെ​​യ്ത്, താ​​ൽ​​കാ​​ലി​​ക ഓ​​പ്പ​​റേ​​ഷ​​ൻ കേ​​ന്ദ്രം വ​​ഴി​​യാ​​ണു സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. പ്ര​​ത്യേ​​കം ജീ​​വ​​ന​​ക്കാ​​രെ​​യും ഇ​​വി​​ടെ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്.

മ​​ക​​ര​​വി​​ള​​ക്കു സ​​മ​​യ​​ത്ത് ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും കൂ​​ടു​​ത​​ൽ ഭ​​ക്ത​​ർ എ​​ത്തു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

Related posts