വിതുര : പാരമ്പര്യ വൈദ്യത്തിലെ മികവിന് വന മുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മയെ തേടി പത്മശ്രീ പുരസ്കാരമെത്തിയതോടെ കല്ലാർമൊട്ടമൂട്ടിലെ ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്ടിലേക്കു അഭിനന്ദനപ്രവാഹവുമായി പ്രമുഖർ ഒഴുകുകയാണ്.
കെ.എസ്. ശബരീനാഥൻ എംഎൽഎലക്ഷ്മിക്കുട്ടിയമ്മയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. പ്രദേശികകോൺഗ്രസ് പ്രവർത്തകര്‍ക്കും ജനപ്രതിനിധികൾക്കുമൊപ്പമാണു അദ്ദേഹമെത്തിയത്.പുരസ്കാര ലബ്ദിയിൽ നിറഞ്ഞ സന്തോഷം പ്രകടിപ്പിച്ച ലക്ഷ്മിക്കുട്ടിയമ്മ പക്ഷേ പാരമ്പര്യ വൈദ്യം അവഗണിക്കപ്പെടുന്നതിന്റെ വിഷമം തന്നോടു പങ്കുവച്ചതായും എംഎൽഎ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. മുരളീധരൻ നായർ, ജി.ഡി. ഷിബുരാജ്, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് എസ്.എന്‍. ക്ലമന്റ്, വി. അനിരുദ്ധൻ നായർ, ആനപ്പാറ ഉദയന്‍ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.