സ്വന്തമായി  അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി  വിധവയായ അമ്മയും മകനും

കോ​ടാ​ലി: വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ളൂ​പ്പാ​ട​ത്തു​ള്ള ഒ​ര​മ്മ​യും മ​ക​നും. തൊ​ഴി​ലു​റ​പ്പു​പ​ണി​ക്കു​പോ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന വി​ധ​വ​യാ​യ സാ​ബി​റ​യും മ​ക​നു​മാ​ണ് ത​ല​ചാ​യ്ക്കാ​ൻ സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്.

മു​രി​ക്കു​ങ്ങ​ൽ താ​ളൂ​പ്പാ​ടം പ​രേ​ത​നാ​യ പാ​ലൊ​ളി വീ​ട്ടി​ൽ ഷെ​റീ​ഫി​ന്‍റെ വി​ധ​വ​യാ​ണ് സാ​ബി​റ. ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള ഇ​വ​രു​ടെ ഏ​തു​സ​മ​യ​വും ഇ​ടി​ഞ്ഞു​വീ​ഴാ​മെ​ന്ന​താ​യ​തോ​ടെ മ​ക​നോ​ടൊ​പ്പം വാ​ട​ക​വീ​ട്ടി​ലാ​ണ് സാ​ബി​റ. ഭ​ർ​ത്താ​വ് ഷെ​റീ​ഫ് ര​ണ്ടു​വ​ർ​ഷം മു​ന്പ് മ​രി​ച്ച​തോ​ടെ നി​രാ​ലം​ബ​യാ​യ സാ​ബി​റ തൊ​ഴി​ലു​റ​പ്പു പ​ണി​ക്കു പോ​യാ​ണ് ഇ​പ്പോ​ൾ ജീ​വി​ക്കു​ന്ന​ത്.

2015 ൽ ​വീ​ടി​ല്ലാ​ത്ത​വ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വാ​ർ​ഡ് ത​ല ഗ്രാ​മ​സ​ഭ ത​യ്യാ​റാ​ക്കി​യ ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള പ​ട്ടി​ക​യി​ൽ ത​ന്‍റെ പേ​ര്്് ഇ​ല്ലെ​ന്ന് സാ​ബി​റ പ​രാ​തി​പ്പെ​ട്ടു. വീ​ട് അ​നു​വ​ദി​ച്ചു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് ,ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ൾ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് നി​ർ​ധ​ന​യും നി​രാ​ലം​ബ​യു​മാ​യ സാ​ബി​റ.

Related posts