ആലത്തൂർ: പാലക്കാടിന്റെ വി.പി.സാബിത്ത് തുടർച്ചയായി രണ്ടാം തവണയും മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ടു.തൃശൂർ സെന്റ് തോമസ് തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 43 ാമത് സംസ്ഥാന ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിലാണ് മണ്ണാർക്കാട് ഗെറ്റ് ഫിറ്റ് ക്ലബ്ബിലെ വി.പി.സാബിത്ത് വിജയിയായത്.
മാർച്ച് 23, 24 തിയതികളിൽ പൂനയിൽ നടക്കുന്ന ഓൾ ഇന്ത്യാ ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായും സാബിത്തിനെ തെരഞ്ഞെടുത്തു. കേരളത്തിന്റെ 30 അംഗ ടീം ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും. മണ്ണാർക്കാട് പയ്യനടം സ്വദേശിയായ സാബിത്ത് വി.പി.കുഞ്ഞാറുവിന്റെയും സഫിയയുടെയും മകനാണ്.