ആറന്മുള: പാലത്തില്‍ ഒരുമിച്ചിരുന്ന വിദ്യാർഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയെന്ന പരാതിയില്‍ മഹിളാ മോര്‍ച്ച നേതാവിന് എതിരെ കേസ്.
മഹിളാ മോര്‍ച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്, സഹോദരന് അനു എന്നിവർക്കെതിരെയാണ് കേസെടുത്തത്. വിദ്യാർഥികള്‍ ആക്രമിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്.
റാന്നി വാഴക്കുന്നത്തായിരുന്നു സംഭവം. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്.
കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പോലീസ് പറയുന്നത്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു.
വിദ്യാർഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവരാണ് പരാതി നല്‍കിയത്. കാറിലെത്തിയ സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നു.
തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികള്‍ പറയുന്നു.