കായംകുളം: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ ഇന്ന് സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകുമെന്ന് പി.സി ജോർജ് എംഎൽഎ. കായംകുളത്ത് അയ്യപ്പ ധർമ സംരക്ഷണ സമിതി സംഘടിപ്പിച്ച അയ്യപ്പനാമ സങ്കീർത്തന പദയാത്രയ്ക്ക് സമാപനം കുറിച്ച് നടന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സവർണന്റെയും അവർണന്റെയും പേരുപറഞ്ഞ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ഇപ്പോൾ ചില ക്ഷുദ്രജീവികൾ ഇറങ്ങിയിട്ടുണ്ട്. സത്യം വിളിച്ചുപറയുന്നതിൽ ഭയമില്ലെന്നും താൻ പിണറായിയുടെ ചിലവിലല്ല കഴിയുന്നതെന്നും പിസി ജോർജ് എംഎൽഎ പറഞ്ഞു.
ഭരണകർത്താവ് എന്ന നിലയിൽ പിണറായി ഭേദമാണ് കളവും മോഷണവും കുറവാണ് എന്നാൽ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ചെയ്യേണ്ട കാര്യം ചെയ്തില്ലെന്ന് പിസി ജോർജ് കുറ്റപ്പെടുത്തി.