കോട്ടയം: സ്കോട്ലൻഡിലെ ബെൻ നെവീസ്, ഇംഗ്ലണ്ടിലെ സ്കൈഫൽ പൈക്ക്, വെയിൽസിലെ സ്നോഡോണിയ തുടങ്ങിയ മൂന്നു കൊടുമുടികൾ അതിരന്പുഴ സ്വദേശിയും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സ്ഥിരതാമസക്കാരനുമായ സാബു ചുണ്ടക്കാട്ടിൽ 24 മണിക്കൂറിനുള്ളിൽ കയറിയിറങ്ങിയത് സാഹസിതയുടെ ഭാഗമായല്ല, മറിച്ച് മനുഷ്യസ്നേഹം വിളിച്ചറിയിക്കാനാണ്. ഇതിലൂടെ സാബു സമാഹരിച്ചത് രണ്ടുലക്ഷം രൂപ.
മറ്റുസുഹൃത്തുക്കളും ചേർന്നതോടെ മൊത്തം 20 ലക്ഷത്തോളം രൂപ ഇവർ ശേഖരിച്ചു. മലകയറ്റത്തിനുള്ള തുക അഭ്യുദയകാംക്ഷികൾ സ്പോണ്സർ ചെയ്തതിൽനിന്നാണ് ഈ തുക സമാഹരിക്കാനായത്. ഈ തുക അട്ടപ്പാടിയിലെയും ഇടമലക്കുടിയിലെയും അന്പൂരിയിലെയും ആദിവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകുന്നതിനു വിനിയോഗിക്കും. കഴിഞ്ഞ 21നാണ് ഇവരുടെ ത്രീ പീക്ക് ചലഞ്ച് പൂർത്തിയായത്.
2100 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചും 11217 അടി മൂന്നു കൊടുമുടികളിലുമായി കയറി ഇറങ്ങിയുമാണ് സാബു സാഹസികയാത്ര പൂർത്തിയാക്കിയത്. നഴ്സായ സ്മിതയാണ് ഭാര്യ. നോയൽ, എഡ്വിൻ എന്നിവർ മക്കളാണ്.