ആലപ്പുഴ: ആലപ്പുഴയിൽ കൊലപാതകക്കേസ് പ്രതികൾ വെട്ടേറ്റുമരിച്ചു. വികാസ്, ജസ്റ്റിൻ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തുന്പോളിയിൽ സാബുവധക്കേസിലെ പ്രതികളാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെ തുന്പോളിയിലാണ് സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നൽകുന്ന സൂചന. കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. വികാസ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയാണു മരിച്ചത്.
2015 ജൂണ്‍ ഒന്നിനാണു തുന്പോളി ഷാപ്പിൽ വച്ച് സാബു കൊല്ലപ്പെടുന്നത്. ഈ കേസിലെ പ്രതികളാണു വികാസും ജസ്റ്റിനും. ഇരുവരെയും കൊന്നതിനു പിന്നിൽ അഞ്ചു പ്രതികളുണ്ടെന്നു പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം നടത്തി വരികയാണ്.