കൊച്ചി: സംസ്ഥാന സർക്കാരിനെ വിമർശിച്ച് കിറ്റെക്സ് എംഡി സാബു ജേക്കബ് വീണ്ടും രംഗത്ത്. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല.
പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിനെന്നും സാബു ജേക്കബ് തുറന്നടിച്ചു.കേരളത്തിൽ വ്യവസായത്തിന് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
പ്രവാസികൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്. കേരളമാണ് കിറ്റെക്സിനെ വളർത്തിയത്. പക്ഷേ 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെങ്കിൽ ഇരട്ടി വളർച്ചയുണ്ടാകുമായിരുന്നു.
തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയാണ് സർക്കാർ വാദ്ഗാനം ചെയ്തത്. വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്.
ജിഎസ്ടിയിലും ഇളവ് നൽകി. പത്തുവർഷത്തേക്ക് ഒറ്റ ലൈസൻസ് മാത്രം മതിയെന്നും സാബു ജേക്കബ് പറഞ്ഞു.