കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്റെ പരാതിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബിനെതിരെ കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്.
ഐക്കരനാട് കൃഷിഭവന് സംഘടിപ്പിച്ച കാര്‍ഷിക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എംഎല്‍എയെ വേദിയില്‍വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി.
സംവരണമണ്ഡലത്തിലെ എംഎല്‍എ ആയ തന്നെ ജാതീയമായി അധിക്ഷേപിച്ചു. തന്നെ മുറിയില്‍ പൂട്ടിയിടണമെന്നു സാബു പറഞ്ഞതായും എംഎല്‍എയുടെ പരാതിയിലുണ്ട്.
സാബുവിനെ ഒന്നാം പ്രതിയാക്കിയാണ് പുത്തന്‍ കുരിശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കാണ് രണ്ടാം പ്രതി.
പി.വി.ശ്രീനിജനും സാബു.എം.ജേക്കബിനുമിടയില്‍ ദീര്‍ഘനാളായി അസ്വാരസ്യങ്ങളുണ്ട്. എംഎല്‍എ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ട്വന്റി ട്വന്റിയുടെ ജനപ്രതിനിധികള്‍ പരസ്യമായി ഇറങ്ങിപോകുന്ന സംഭവങ്ങളടക്കം നേരത്തെ ഉണ്ടായിട്ടുണ്ട്.