അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത അടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ യുവാവിനെ ബംഗളൂരുവില്‍ പിടികൂടി.
പറക്കോട് മറ്റത്ത് കിഴക്കതില്‍ സാബു (അപ്പു -34)വിനെയാണ് ബംഗളൂരുവില്‍ നിന്നു പിടികൂടി നാട്ടിലെത്തിച്ചത്.
സമീപവാസിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചതായാണ് പരാതി.
ഒരുവര്‍ഷത്തോളമായി കുട്ടി പീഡനത്തിനിരയായി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹിതനായ സാബു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.
ഇയാള്‍ക്ക് രണ്ട് കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സാബുവിനെതിരേ നേരത്തെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുകളുണ്ട്.