വ​ക്കീ​ലാ​യ താ​ൻ ആ​ദ്യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​തും കോ​ട​തി മു​റി​യി​ൽ ഉ​ള്ളിലെന്ന് സാബു മോൻ​

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കു സു​പ​രി​ചി​ത​നാ​യ സാ​ബു​മോ​ൻ സം​വി​ധാ​യ​ക​നാ​കു​ന്നു. സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് സാ​ബു മോ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ആ​റാ​മ​ത്തെ ചി​ത്ര​മാണിത്. പ്ര​യാ​ഗ മാ​ർ​ട്ടി​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നത്. കോ​ർ​ട്ട റൂം ​ഡ്രാ​മ ജോ​ണ​റി​ലാ​ണു ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ വ​ക്കീ​ലും കൂ​ടി​യാ​യ താ​ൻ ആ​ദ്യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​തും കോ​ട​തി മു​റി​യി​ൽ ഉ​ള്ളി​ലാ​ണെ​ന്ന് നാ​ളു​ക​ൾ​ക്ക് മു​ൻ​പേ അ​റി​ഞ്ഞി​രു​ന്ന കാ​ര്യ​മാ​ണെ​ന്ന് സാ​ബു​മോ​ൻ പ്ര​തി​ക​രി​ച്ചു. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നി​ല​വി​ൽ പു​റ​ത്തു​പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്നും സാ​ബു​മോ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡോ​ക്ട​ർ ടി. ​ജെ. ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്ത് ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ വേ​ട്ട​യ്യ​നി​ൽ സാ​ബു​മോ​ൻ കു​മ​രേ​ശ​ൻ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. തി​യ​റ്റ​റി​ൽ കൈ​യ​ടി​ക​ൾ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന വേ​ള​യി​ലാ​ണ് സാ​ബു​മോ​ന്‍റെ സം​വി​ധാ​ന പ്ര​ഖ്യാ​പ​നം. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment