ഞാ​ന്‍ വാ​ര്‍​ക്ക​പ്പ​ണി​ക്ക് പോ​കി​ല്ല, എ​ന്‍റെ കൈ​യി​ല്‍ ഡി​ഗ്രി​യു​ണ്ട്, പ​ണി​യെ​ടു​ത്ത് ജീ​വി​ക്കും; സാബുമോൻ

23 വ​ര്‍​ഷ​മാ​യി ഇ​വി​ടെ ത​ന്നെ​യു​ണ്ട്. അ​ന്ന് എ​ന്‍റ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ​ല​രും ഇ​പ്പോ​ഴി​ല്ല. അ​തി​ന​ര്‍​ഥം എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന കു​റേ പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ്. അ​തേ​സ​മ​യം എ​ന്നെ വെ​റു​ക്കു​ന്ന​വ​രു​മു​ണ്ട്.

എ​ന്നാ​ല്‍ എ​നി​ക്ക് അ​വ​രോ​ട് പ​രി​ഭ​വ​മി​ല്ല. എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​ര്‍ ഉ​ള്ളി​ട​ത്തോ​ളം കാ​ലം ഞാ​ന്‍ ഇ​വി​ടെ ത​ന്നെ​യു​ണ്ടാ​കും. എ​ന്‍റെ അ​ള​വ് അ​റി​യു​ന്ന ആ​ളു​ക​ള്‍ വി​ളി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം താ​ന്‍ ഈ ​ഫീ​ല്‍​ഡി​ല്‍ ത​ന്നെ​യു​ണ്ടാ​കും. അ​ത് എ​ന്ന് നി​ല്‍​ക്കു​ന്നു​വോ അ​ന്ന് ഞാ​ന്‍ അ​ടു​ത്ത പ​ണി നോ​ക്കി പോ​കും.

എ​ന്നു ക​രു​തി ഞാ​ന്‍ വാ​ര്‍​ക്ക​പ്പ​ണി​ക്ക് പോ​കി​ല്ല. എ​ന്‍റെ കൈ​യി​ല്‍ ഡി​ഗ്രി​യു​ണ്ട്. വേ​റെ പ​ണി​യെ​ടു​ത്ത് ജീ​വി​ക്കും. ജീ​വി​ത​ത്തി​ല്‍ പ​ട്ടി​ണി കി​ട​ക്കി​ല്ല എ​ന്ന ആ​ത്മ​വി​ശ്വാ​സം എ​നി​ക്കു​ണ്ട്. എ​നി​ക്ക് അ​ഹ​ങ്കാ​ര​മാ​ണെ​ന്നും അ​ത് ക​ണ്ട് എ​ന്നെ വി​ളി​ക്കി​ല്ലെ​ന്നും ആ​ളു​ക​ള്‍ പ​റ​യാ​റു​ണ്ട്. സ​മാ​ന്ത​ര ലോ​ക​ത്ത് ജീ​വി​ക്കു​ന്ന​വ​ര്‍ എ​ന്ത് പ​റ​ഞ്ഞാ​ലും അ​തൊ​ന്നും എ​ന്നെ ബാ​ധി​ക്കി​ല്ല. എ​ന്നോ​ട് നേ​രി​ട്ട് വ​രു​ന്ന​തി​നെ മാ​ത്ര​മേ നോ​ക്കേ​ണ്ട​തു​ള്ളു. സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ജീ​വി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. -സാ​ബു​മോ​ൻ

Related posts

Leave a Comment