“കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ന്‍റെ മ​ന​സ്”; ഭ​ര​ണ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ആ​രും പ​റ​യു​ന്ന അ​ഭി​പ്രായമെന്ന് വി.ഡി. സ​തീ​ശ​ൻ

കോ​ട്ട​യം: കേ​ര​ള​ത്തി​ൽ മൂ​ന്നാ​മ​തും സി​പി​എം അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നു കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍റെ പ്ര​സ്താ​വ​ന കേ​ര​ള​ത്തി​ന്‍റെ മ​ന​സ് അ​റി​ഞ്ഞു​കൊ​ണ്ടാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള​താ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഭ​ര​ണ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ആ​രും പ​റ​യു​ന്ന അ​ഭി​പ്രാ​യ​മാ​ണി​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഒ​രു ഇം​ഗ്ലീ​ഷ് പ​ത്ര​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മൂ​ന്നാ​മ​തും സി​പി​എം അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം സ​ച്ചി​ദാ​ന​ന്ദ​ൻ പ്ര​ക​ടി​പ്പി​ച്ച​ത്.

ര​ണ്ടു ത​വ​ണ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് പ്ര​സ്ഥാ​ന​ത്തി​ന് അ​ഹ​ങ്കാ​രം ന​ൽ​കു​മെ​ന്നും മൂ​ന്നു​ത​വ​ണ കി​ട്ടു​ന്ന​ത് പ്ര​സ്ഥാ​ന​ത്തെ ന​ശി​പ്പി​ക്കു​മെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

   ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ന്‍ ഹൃ​ദ​യ​ത്തി​ല്‍ ത​ട്ടി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് അ​ഭി​മു​ഖ​ത്തി​ലു​ള്ള​തെ​ന്നും ഇ​താ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മു​ഴു​വ​ന് അ​ഭി​പ്രാ​യ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഈ ​സ​ര്‍​ക്കാ​രാ​ണ് ഇ​വി​ടെ തു​ട​രാ​ന്‍ പോ​കു​ന്ന​തെ​ങ്കി​ല്‍ എ​ന്താ​യി​രി​ക്കും കേ​ര​ള​ത്തി​ന്‍റെ ഭാ​വി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment