ഗുഡൂര്‍: ആന്ധ്രപ്രദേശിലെ ഗുഡൂരിനടുത്തുള്ള പുട്ടമരാജുവാരി കാന്‍ഡ്രിഗയ്ക്കു പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ തെണ്ടുല്‍ക്കര്‍ മറ്റൊരു ഗ്രാമം കൂടി ദത്തെടുത്തു. ഈ ഗ്രാമത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗോലാപള്ളി ഗ്രാമമാണ് സച്ചിന്‍ ദത്തെടുത്തത്. കാന്‍ഡ്രിഗയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ആറ് കോടിയുടെ വികസപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് സച്ചിന്‍ ഗ്രാമത്തിലെത്തിയത്. 600 ആളുകള്‍ മാത്രം താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇത് രണ്ടാം തവണയാണ് സച്ചിനെത്തുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമവാസികള്‍ നിരവധി പേര്‍ സച്ചിനെ കാണാന്‍ എത്തിയിരുന്നു. ജില്ലാ അധികാരികള്‍ക്കൊപ്പമെത്തിയ സച്ചിന്‍ പുതുതായി ദത്തെടുക്കുന്ന ഗ്രാമത്തില്‍ 3.05 കോടിയുടെ വികസനം നടത്തുമെന്നും പറഞ്ഞു. പ്രദേശവാസികളുമായും, സ്വയം സഹായ വനിത ഗ്രൂപ്പുകളുമായും, യുവതി–യുവാക്കളുമായും കുട്ടികളുമായും സച്ചിന്‍ ഒന്നര മണിക്കൂറോളം വ്യത്യസ്ത കാര്യങ്ങളില്‍ ആശയവിനിമയം നടത്തി. 2014ല്‍ നാടിന്റെ മുഖഛായതന്നെ മാറ്റുന്ന 15 പദ്ധതികള്‍ക്കു സച്ചിന്‍ തറക്കല്ലിട്ടിരുന്നു. താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദിവസത്തിലെത്തിയ സച്ചിന്‍ നാടിനുണ്ടായ മാറ്റങ്ങളില്‍ സന്തോഷവും രേഖപ്പെടുത്തി.