മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ എക്സ് കാറ്റഗറി സുരക്ഷ മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. പ്രമുഖ വ്യക്തികളുടെ സുരക്ഷ വിലയിരുത്താനുള്ള പ്രത്യേക സംഘത്തിന്റെ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം.
മഹാരാഷ്ട്രയില്‍ സുരക്ഷ ലഭിക്കുന്ന ആകെയുള്ള 97 പേരില്‍ 29 പേരുടെ സുരക്ഷയാണു പിന്‍വലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടുള്ളത്.
പുതിയ തീരുമാനത്തോടെ സച്ചിനൊപ്പം 24 മണിക്കൂറും ഉണ്ടായിരുന്ന പോലീസുകാരുടെ സേവനം ഇനിയുണ്ടാകില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ നേതാവുമായ ആദിത്യ താക്കറെയുടെ സുരക്ഷ വൈ പ്ലസില്‍ നിന്ന് സെഡാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍സിപി നേതാവ് ശരത് പവാറിന്റെ സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയായി തുടരും.