മുംബൈ: സച്ചിൻ തെണ്ടുൽക്കറും പാക്കിസ്ഥാനും തമ്മിൽ വീണ്ടും ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടാനുള്ള അവസരമൊരുങ്ങുന്നു.
2023 സീസണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് പോരാട്ടത്തിനു പാക്കിസ്ഥാൻ എത്തുന്നതോടെയാണിത്. കഴിഞ്ഞ രണ്ടു തവണയും ഇന്ത്യൻ ലെജൻഡ്സായിരുന്നു ചാന്പ്യന്മാർ.
2023 സീസണ് ഇംഗ്ലണ്ടിലായിരിക്കും ടൂർണമെന്റ് അരങ്ങേറുക. ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്.
അടുത്ത മാസമായിരിക്കും മൂന്നാം എഡിഷൻ റോഡ് സേഫ്റ്റി വേൾഡ് സീരീസ് നടക്കുക. ഇത്തവണ ഒന്പത് ടീമുകൾ പങ്കെടുക്കും.