സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യൻഷി​പ്പ്; കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ആ​ദ്യ മെ​ഡ​ൽ എ​ത്തി​ച്ച​ത് സ​ച്ചി​ൻ ബി​നു

ഭു​വ​നേ​ശ്വ​ർ: 27-ാമ​ത് ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം​ദി​നം കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ആ​ദ്യ മെ​ഡ​ൽ എ​ത്തി​ച്ച​ത് സ​ച്ചി​ൻ ബി​നു.

പു​രു​ഷ വി​ഭാ​ഗം 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ സ​ച്ചി​ൻ ബി​നു 14.25 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. 14.03 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത ത​മി​ഴ്നാ​ടി​ന്‍റെ ആ​ർ. മ​ന​വി​നാ​ണ് സ്വ​ർ​ണം.

ആ​ദ്യ​ദി​നം കേ​ര​ള​ത്തി​ന് മൂ​ന്ന് മെ​ഡ​ൽ ല​ഭി​ച്ചി​രു​ന്നു. വ​നി​താ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ കേ​ര​ള​ത്തി​നാ​യി വി.​കെ. ശാ​ലി​നി വെ​ള്ളി സ്വ​ന്ത​മാ​ക്കി. വ​നി​താ ട്രി​പ്പി​ൾ​ജം​പി​ൽ എ​ൻ.​വി. ഷീ​ന വെ​ള്ളി​യും ഗാ​യ​ത്രി ശി​വ​കു​മാ​ർ വെ​ങ്ക​ല​വും ആ​ദ്യ​ദി​നം കേ​ര​ള അ​ക്കൗ​ണ്ടി​ലെ​ത്തി​ച്ചു.

13.32 മീ​റ്റ​റാ​ണ് ഷീ​ന ക്ലി​യ​ർ ചെ​യ്ത​ത്. 13.08 മീ​റ്റ​റോ​ടെ ഗാ​യ​ത്രി വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.
ആ​ന്ധ്ര​പ്ര​ദേ​ശി​ന്‍റെ അ​നു​ഷ​യ്ക്കാ​ണ് (13.32) സ്വ​ർ​ണം.

Related posts

Leave a Comment