ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ. ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ.
ക്രിക്കറ്റിന് മികച്ച സംഭാവന നൽകിയവർക്കുള്ള ആദരസൂചകമായാണ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞാലാണ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുക.
സച്ചിനു പുറമേ മുൻ ദക്ഷിണാഫ്രിക്കൻ താരം അലൻ ഡൊണാൾഡ്, ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരം കാതറിൻ ഫിറ്റ്സ്പാട്രിക് എന്നിവരെയും ഇത്തവണ ഹാൾ ഓഫ് ഫെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിഷൻ സിംഗ് ബേദി, സുനിൽ ഗാവസ്കർ, കപിൽ ദേവ്, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാർ.