പതിനെട്ട് മ​ണി​ക്കൂ​ര്‍ നി​ര്‍​ത്താ​തെ, സ​ച്ചി​ന്‍ ന​ട​ന്ന് കയറിയത് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സി​ല്‍


എ​ട​ത്വ: കോ​വി​ഡാ​ന​ന്ത​ര വ്യാ​യാ​മ​ത്തിന്‍റെ ഭാ​ഗ​മാ​യി 18 മ​ണി​ക്കൂ​ര്‍ നി​ര്‍​ത്താ​തെ ന​ട​ന്ന സ​ച്ചി​ന്‍ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സി​ല്‍ ഇ​ടം നേ​ടി.

നീ​രേ​റ്റു​പു​റം പ​ട്ട​രു​പ​റ​മ്പി​ല്‍ സോ​മ​കു​റു​പ്പി​ന്റെ​യും വി​ജ​യ​ല​ക്ഷ്മി യു​ടെ​യും മ​ക​നാ​യ സ​ച്ചി​ന്‍ സോ​മ​നാ​ണ് (24) ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സി​ൽ ഇ​ടം നേ​ടി​യ​ത്.

കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യ​തി​ന് ശേ​ഷം ന​ട​ത്തം പ​രി​ശീ​ലി​ച്ചി​രു​ന്ന സ​ച്ചി​ന്‍ ക​ഴി​ഞ്ഞ ജൂ​ലൈ 10 ന് ​രാ​ത്രി 12 മ​ണി മു​ത​ല്‍ അ​ടു​ത്ത ദി​വ​സം വൈ​കി​ട്ട് 10.55 വ​രെ 18 മ​ണി​ക്കൂ​ര്‍​കൊ​ണ്ട് 75.5 കി​ലോ​മീ​റ്റ​ര്‍ ന​ട​ന്ന് 1,10,972 സ്റ്റെ​പ്‌​സ് മൊ​ബൈ​ല്‍ അ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ണ് റെ​ക്കോ​ര്‍​ഡി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത്.

ന​ട​ത്തം പൂ​ര്‍​ത്തി​യാ​ക്കി​യ സ​ച്ചി​ന്‍ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. അ​പേ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ജൂ​റി അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ച്ചി​ന്‍ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യ​ത്.

മും​ബൈ സ്വ​ദേ​ശി ബാ​ലാ​ജി സൂ​ര്യ​വ​ന്‍​ഷി​യു​ടെ റി​ക്കാ​ര്‍​ഡാ​യ 20 മ​ണി​ക്കൂ​റി​ല്‍ 67.8 കി​ലോ​മീ​റ്റ​ര്‍, 1,00,128 എ​ന്ന റെ​ക്കോ​ര്‍​ഡാ​ണ് സ​ച്ചി​ന്‍ മ​റി​ക​ട​ന്ന​ത്.

Related posts

Leave a Comment