മുംബൈ: കൊച്ചിയിൽ ഫുട്ബോൾ മതിയെന്ന് സച്ചിൻ തെൻഡുൽക്കർ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്ബോൾ ടർഫ് നശിപ്പിക്കരുതെന്നും സച്ചിൻ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഏകദിനം തിരുവനന്തപുരത്ത് നടത്തി കെഎസ്എ ഫുട്ബോളുമായി സഹകരിക്കണം. കേരളത്തിലെ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും സച്ചിൻ ട്വിറ്ററിൽ പറഞ്ഞു.
Worried about the potential damage to the FIFA approved World class Football turf in Kochi. Urge the KCA to take the right decision where cricket (Thiruvananthapuram) and Football (Kochi) can happily coexist. pic.twitter.com/rs5eZmhFDP
— Sachin Tendulkar (@sachin_rt) March 20, 2018
കൊച്ചി സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് തകർക്കരുതെന്ന ആവശ്യം ഉന്നിയിച്ച് ഫുട്ബോൾ പ്രേമികൾ രംഗത്തെത്തിയിരുന്നു. കാര്യവട്ടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലനില്ക്കുമ്പോൾ കൊച്ചിയിലെ ഫുട്ബോൾ ടർഫ് തകർത്ത് ക്രിക്കറ്റ് മത്സരത്തിനായി ഒരു ക്കുന്നതിനെതിരേ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
കൊച്ചിയിലെ ഫുട്ബോൾ ടർഫ് മാറ്റി ക്രിക്കറ്റ് നടത്താൻ നീക്കമെന്ന സൂചന വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശശി തരൂർ എം.പി ബിസിസിഐ അഡ്മി നിസ്ട്രേറ്റീവ് ചീഫിനെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് ബിസിസിഐ കെസിഎ ഭാരവാഹികളുമായി ചർച്ച ചെയ്യുമെന്നും അറിയിച്ചി രുന്നു. കൊച്ചി ടർഫ് മാറ്റുന്നതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ജിസിഡിഎയും പഴയ നിലപാടിൽ നിന്നും മാറി.