മുംബൈ: ഒരു തോല്‍വികൊണ്ട് ദൈഘ്യമേറിയ പരമ്പരയുടെ ഫലം നിര്‍ണയിക്കില്ലെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍. ഓസ്ട്രേലിയയ്ക്കെതിരേയുള്ള നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തിലേറ്റ നാണംകെട്ട തോല്‍വിക്കുശേഷമാണ് സച്ചിന് ഇക്കാര്യം പറഞ്ഞത്.
വിജയതൃഷ്ണയോടെ തിരിച്ചുവരട്ടെയെന്ന് സച്ചിന് വിരാട് കോഹ് ലിക്കും കൂട്ടര്‍ക്കും ആശംസ നേര്‍ന്നു. വെറും മൂന്നു ദിവസംകൊണ്ടാണ് ഇന്ത്യയെ ഓസീസ് കീഴടക്കിയത്. രണ്ടു വര്‍ഷത്തിനിടെ ഏറ്റവും മോശം ബാറ്റിംഗാണ് പുറത്തെടുത്തതെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പറഞ്ഞിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വളരെ കടുപ്പമേറിയതാണ്.
ഇത് മത്സരത്തിന്റെ ഭാഗമാണ്. എന്നാല്‍ ആദ്യ മത്സരത്തിലെ തോല്‍വികൊണ്ട് പരമ്പര തന്നെ തോറ്റെന്ന് അര്‍ഥമാക്കേണ്ടെന്നും ഇനിയും പരമ്പര ബാക്കിയുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ വിജയതൃഷ്ണ നോക്കിയാല്‍ അവര്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഉറപ്പാണ്. അത് ഓസ്ട്രേലിയന്‍ ടീമിനും അറിയാം. കാരണം നമ്മള് അവരെ അത്തരത്തിൽ തോല്‍പ്പിച്ചിട്ടുണ്ട്.
ഓസീസും ശക്തമായി കളിക്കുമെന്ന് നമുക്കുമറിയാം. അതറിഞ്ഞു തന്നെ നാം കളിക്കും. തനിക്ക് ഇന്ത്യന്‍ ടീമിന്റെ വിജയകാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ശക്തമായി പൊരുതണമെന്നും ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.