മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ പെർത്ത് പിച്ചിന് ഐസിസി മാച്ച് റഫറി ശരാശരി മാർക്ക് നൽകിയതിനെ ചൊല്ലി തർക്കം നിലനിൽക്കെ പിച്ചിനെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത്തരം പിച്ചുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.
Pitches play a crucial role, especially in Test cricket. In order to revive Test cricket and generate excitement, we need to provide more pitches like the one at Perth, where the skills of batsmen and bowlers are truly TESTed. This pitch was by no means “Average”.
— Sachin Tendulkar (@sachin_rt) December 23, 2018
പെർത്ത് ഒരിക്കലും ഒരു ശരാശരി പിച്ചല്ല. ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കണമെങ്കിൽ ബാറ്റ്സ്മാൻമാരുടെയും ബൗളർമാരുടെയും കഴിവ് പരിശോധിക്കുന്ന ഇത്തരം പിച്ചുകൾ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. പെർത്തിലെ അപ്രതീക്ഷിത ബൗൺസിനെ തുടർന്ന് ഐസിസി മാച്ച് റഫറി രഞ്ജന് മധുഖലെയാണ് പിച്ചിന് ശരാശരി റേറ്റിംഗ് നൽകിയത്.