കാന്‍സര്‍ എന്ന മഹാമാരിയോടു പൊരുതി ജയിക്കുന്നവരെ സല്യൂട്ട് ചെയ്യണം. കാരണം അവര്‍ സമൂഹത്തിനു തന്നെ മാതൃകകളാണ്.
മരണത്തെ മുഖാമുഖം കണ്ടശേഷം തിരിച്ചുവരുന്നവരാണ് പല കാന്‍സര്‍ രോഗികളും. അവരുടെ വാക്കുകള്‍ സമൂഹത്തിനൊന്നാകെ പ്രചോദനമാകുന്നു.
അങ്ങനെയുള്ളവരാണ് ദമ്പതികളായ സച്ചിനും ഭവ്യയും. പ്രിയപ്പെട്ടവളെ കാന്‍സര്‍ വരിഞ്ഞു മുറുക്കുന്ന ഘട്ടമെത്തിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ച് ജീവിതം തിരികെപ്പിടിച്ചു.
തന്റെ പ്രിയപ്പെട്ടവള്‍ കടന്നുപോയ മുള്‍വഴികളെക്കുറിച്ച് വികാരനിര്‍ഭരമായി ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് സച്ചിന്‍.
സച്ചിന്റെ കുറിപ്പ് ഇങ്ങനെ…
ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്… സങ്കടങ്ങള്‍ നമ്മളെ തേടിവരുബോള്‍, ഒറ്റനിമിഷംകൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോള്‍ ചിലപ്പോള്‍ നമ്മളുടെയൊക്കെ മനസ് കൈവിട്ടുപോകുന്ന സമയമുണ്ട്, ഈ നശിച്ചജീവിതം എന്തിനെന്ന് നമ്മള്‍ നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്… എന്നാല്‍ ആ നശിച്ച കാലം കഴിഞ്ഞാല്‍ സന്തോഷം നമ്മളെത്തേടിവരും, ഇരുട്ടുനിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീര്‍ച്ച
കഴിഞ്ഞ കാലങ്ങളില്‍ അവള്‍ അനുഭവിച്ച സങ്കടങ്ങളും പ്രതിസന്ധികളും പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്, വേദനകള്‍ കടിച്ചമര്‍ത്തി പരസ്പ്പരം സന്തോഷങ്ങള്‍ കണ്ടെത്തി.
പിന്നെ സങ്കടങ്ങള്‍ എല്ലാം മറക്കാന്‍വേണ്ടി പൊള്ളയായിട്ടുള്ള കുറെ സ്വപ്നങ്ങള്‍ കണ്ടു. അതില്‍ ആനന്ദം കണ്ടു.. എന്തൊക്കെയോ,ആരില്‍നിന്നും മറക്കാന്‍വേണ്ടി യാത്രകളേ അഭയം തേടി…
എന്നിട്ടും തീരാത്ത പല പല ചോദ്യങ്ങള്‍ അവളെ അലട്ടികൊണ്ടിരുന്നു.. ചിലപ്പോള്‍ എന്തെങ്കിലും ആവട്ടെ വരുന്നിടത്തുവെച്ചുകാണാം എന്നുപറഞ്ഞു ഒരു ദീര്‍ഘശ്വാസം എടുത്തുപിരിയും
എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ജീവിക്കാനുള്ള ധൈര്യം അവളില്‍ കൂടികൊണ്ടേയിരിക്കുന്നു.. വേദനകള്‍ ഇപ്പോള്‍ ശരീരത്തില്‍ മാത്രമായി ഒതുങ്ങുന്നു,അല്ലങ്കില്‍ ഒതുക്കുന്നു.
ചുറ്റിനും നിറഞ്ഞുനിന്നിരുന്ന പ്രതിസന്ധികളെ തരണംചെയ്യാന്‍ പഠിച്ചിരിക്കുന്നു, കുറ്റപ്പെടുത്തിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിലൂടെ ചെറുപുഞ്ചിരിയാല്‍ നടന്ന് നീങ്ങാന്‍ കഴിയുന്നു.
വേദനകളുടെ ലോകം മറന്ന് ജീവിതം ആസ്വദിച്ചുതുടങ്ങുന്ന അവളുടെ കൂടെ ഒരു തേരാളിയെപോലെ ഈ യുദ്ധഭൂമിയില്‍ കൂടി ഞാനും നടന്നും, ഓടിയും, ചാടിയുംനീങ്ങുന്നു
ഇതില്‍പ്പരം ആനന്ദം എനിക്ക് ഇനി എന്താണ്…
ജീവിതം ഇനിയും ഒരുപാട് തരണംചെയ്യാന്‍ ഉണ്ടെങ്കിലും ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഈ അവസ്ഥയില്‍ ഞങ്ങള്‍ക്ക് അത്രമാത്രം സന്തുഷ്ട്ടാരാണ്..
ഇതുപോലെതന്നെ തളര്‍ന്നിരിക്കുന്ന, ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരുപാട് ആളുകള്‍ നമുക്കുചുറ്റും ഉണ്ട് നിങ്ങളെ ജീവിതത്തിലും ഒരുനാള്‍ ഇരുട്ടുമാറി വെളിച്ചംവരും… അതിനായി കാത്തിരിക്കുക..
സച്ചിന്‍ഭവ്യ