ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് സച്ചിന്റെ മകള്‍ സാറ ടെന്‍ഡുല്‍ക്കറെ ശല്യം ചെയ്തതിന് അറസ്റ്റിലായ ദേബ്കുമാര്‍ മൈഥി പോലീസിനോട്. സാറയെ തനിയ്ക്ക് മറക്കാന്‍ കഴിയില്ലെന്നും അവളെ വിട്ട് പോകാനാകില്ലെന്നും മൈഥി ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു. അവള്‍ എന്റേതു മാത്രമാണ്. ഞാനവളെ വിവാഹം കഴിക്കും. സാറയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മൈഥി നിരന്തരമായി സച്ചിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നെന്ന് മുംബൈ പോലീസ് ഇന്‍സ്‌പെക്ടര്‍ ഭീംസെന്‍ ഗായ്കോവാര്‍ പറഞ്ഞു.
സാറയെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയും ഇയാള്‍ മുഴക്കിയിരുന്നു. അതേസമയം ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ എട്ടുമാസമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ക്ക് സച്ചിന്റെ വീട്ടിലെ നമ്പര്‍ കിട്ടിയത് എങ്ങനെയെന്ന് വ്യക്തമല്ല. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ പോലീസ് കണ്ടെത്തിയ ഡയറിയില്‍ സാറാ ടെന്‍ഡുല്‍ക്കറിന്റെ പേരും അവരെ അയാളുടെ ഭാര്യയാക്കികൊണ്ടുള്ള ഡ്രോയിംഗുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാളെ ജനുവരി 11 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.