മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. കാലാവസ്ഥ ഉൾപ്പെടെ ഇന്ത്യക്ക് അനുകൂലമാണെന്നും സച്ചിൻ പറഞ്ഞു.
ലോകകപ്പ് ഇന്ത്യയിലേക്ക് വരും. ചൂടേറിയ കാലാവസ്ഥയാണ് വരാനിരിക്കുന്നത്. കഴിഞ്ഞ തവണ ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിച്ചപ്പോൾ വിക്കറ്റുകൾ മികച്ചതായിരുന്നു. സൂര്യാസ്തമയത്തിനുശേഷം വിക്കറ്റുകൾ ഫ്ളാറ്റ് ആകും. ഇംഗ്ലണ്ടിലെ പിച്ചുകൾ ഫാസ്റ്റ് ബൗളിംഗിനെ പിന്തുണയ്ക്കാറാണ് പതിവെങ്കിലും ബാറ്റിംഗിനെ പ്രതികൂലമായ ബാധിക്കാനിടയില്ല, പ്രത്യേകിച്ച് സൂര്യാസ്തമയത്തിനുശേഷം- സച്ചിൻ പറഞ്ഞു.
ക്രിക്കറ്റ് നീരീക്ഷകർ ഒന്നാകെ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ലോകകപ്പ് സാധ്യത കൽപ്പിക്കുന്പോഴാണ് സച്ചിൽ കോഹ്ലിപ്പടയെ പിന്തുണച്ചു പരസ്യമായി രംഗത്തെത്തുന്നത്.