തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ സച്ചിൻദേവ് ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കോടതിയുടെ നിർദേശ പ്രകാരം കന്റോണ്മെന്റ് പോലീസ് കേസെടുത്തു.
ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെതിരെ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
കന്റോൺമെന്റ് പോലീസ്, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്കു പരാതി നൽകിയിരുന്നു. എന്നിട്ടും കേസെടുക്കാത്തതിനെത്തുടർന്ന് ഏപ്രിൽ 30 ന് കോടതിയെ സമീപിക്കുകയായിരുന്നു എന്ന് അഡ്വ.ബൈജു നോയൽ പറഞ്ഞു.