സ​ഡാ​ക്കോ സ്മാ​ര​ക​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​ൻ  കോഴിക്കോട് ചിങ്ങപുരത്തുനിന്ന് സ​ഡാ​ക്കോ കൊ​ക്കു​ക​ള്‍ ഹി​രോ​ഷി​മ​യി​ലേ​ക്ക് പ​റ​ന്നു

ചി​ങ്ങ​പു​രം: ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ലെ സ​മാ​ധാ​ന പാ​ര്‍​ക്കി​ലെ സ​ഡാ​ക്കോ സ്മാ​ര​ക​ത്തി​ല്‍ അ​ര്‍​പ്പി​ക്കാ​നാ​യി ചി​ങ്ങ​പു​രം വ​ന്മു​കം-​എ​ള​മ്പി​ലാ​ട് എം​എ​ൽ​പി​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ ആ​യി​രം സ​ഡാ​ക്കോ കൊ​ക്കു​ക​ള്‍ ഹി​രോ​ഷി​മ ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ഹി​രോ​ഷി​മ​യി​ലേ​ക്ക് പ​റ​ന്നു.

ലോ​ക​ത്തെ​വി​ടെ​യും ന​ട​ക്കു​ന്ന യു​ദ്ധ​ങ്ങ​ള്‍​ക്കി​ര​യാ​വു​ന്ന അ​നേ​കാ​യി​രം കു​ഞ്ഞു​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​ണ് സ​ഡാ​ക്കോ സ​സ​ക്കി എ​ന്ന ജാ​പ്പ​നീ​സ് പെ​ണ്‍​കു​ട്ടി. 1945 ആ​ഗ​സ്റ്റ് ആ​റി​ന് ഹി​രോ​ഷി​മ​യി​ല്‍ ആ​റ്റം​ബോം​ബ് വീ​ഴു​മ്പോ​ള്‍ സ​ഡാ​ക്കോ​ക്ക് ര​ണ്ട് വ​യ​സ്സാ​യി​രു​ന്നു. ആ​റ്റം​ബോം​ബി​ന്‍റെ വി​കി​ര​ണ​ങ്ങ​ളേ​റ്റ അ​വ​ളു​ടെ ശ​രീ​രം ര​ക്താ​ര്‍​ബു​ദ​ത്തി​ന് കീ​ഴ​ട​ങ്ങി.

ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍ മ​ര​ണ​ത്തോ​ടു​മ​ല്ല​ടി​ക്കു​മ്പോ​ള്‍ ജ​പ്പാ​നി​ല്‍ നി​ല​നി​ന്നി​രു​ന്ന ഒ​രു വി​ശ്വാ​സം അ​വ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി. പേ​പ്പ​ര്‍​കൊ​ണ്ട് ആ​യി​രം കൊ​ക്കു​ക​ളെ നി​ര്‍​മി​ച്ചാ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യം ന​ട​ക്കും എ​ന്ന​താ​യി​രു​ന്നു വി​ശ്വാ​സം. മി​ക​ച്ച ഓ​ട്ട​ക്കാ​രി​യാ​കാ​ന്‍ കൊ​തി​ച്ച സ​ഡാ​ക്കോ കൊ​ക്കു​ക​ളെ നി​ര്‍​മി​ക്കാ​ന്‍ തു​ട​ങ്ങി. ആ​യി​രം കൊ​ക്കു​ക​ള്‍ തി​ക​യും​മു​മ്പേ 1955 ഒ​ക്ടോ​ബ​ര്‍ 25ന് ​സ​ഡാ​ക്കോ ഈ ​ലോ​ക​ത്തോ​ട് വി​ട​വാ​ങ്ങി.

സ​ഡാ​ക്കോ​യു​ടെ ഓ​ര്‍​മ​ക്കാ​യി സ​ഹ​പാ​ഠി​ക​ള്‍ ഹി​രോ​ഷി​മ​യി​ലെ സ​മാ​ധാ​ന പാ​ര്‍​ക്കി​ല്‍ സ്മാ​ര​കം നി​ര്‍​മി​ച്ചു. സ​ഡാ​ക്കോ​യു​ടെ സ്മാ​ര​ക​ത്തി​ല്‍ അ​ര്‍​പ്പി​ക്കാ​നു​ള്ള ആ​യി​രം പേ​പ്പ​ര്‍ കൊ​ക്കു​ക​ള്‍​കൊ​ണ്ട് തീ​ര്‍​ത്ത ഹാ​രം വ​ന്മു​കം- എ​ള​മ്പി​ലാ​ട് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച് കൊ​ക്കു​ക​ളി​ലെ​ല്ലാം കു​ട്ടി​ക​ളും, അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഒ​പ്പ് വെ​ച്ച് ഹി​രോ​ഷി​മ​യി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വി​ട​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ഹാ​രം സ​ഡാ​ക്കോ​യു​ടെ സ്മാ​ര​ക​ത്തി​ല്‍ അ​ര്‍​പ്പി​ക്കും.

വ​ന്മു​കം-​എ​ള​മ്പി​ലാ​ട് എം​എ​ൽ​പി​സ്കൂ​ളി​ന്‍റെ പേ​ര് അ​വി​ടെ ആ​ലേ​ഖ​ന​വും ചെ​യ്യും. കോ​ഴി​ക്കോ​ട് ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സാം​ഭ​ശി​വ റാ​വു​വി​ൽ നി​ന്ന് സ്കൂ​ൾ ലീ​ഡ​ർ നി​ര​ഞ്ജ​ന എ​സ് മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ക്കു​ക​ൾ അ​ട​ങ്ങി​യ ബോ​ക്സ് ഏ​റ്റു​വാ​ങ്ങി. ഹി​രോ​ഷി​മ ദി​ന​ത്തി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​ന്ദേ​ശ​മാ​ണി​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​രാ​യ പി.​കെ.​അ​ബ്ദു​റ​ഹ്മാ​ൻ, വി.​ടി. ഐ​ശ്വ​ര്യ, വി.​പി.​സ​രി​ത, വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​യി​ഷ​ മെ​ഹാ​ന, ഫാ​ത്തി​മ റ​ന, വ​സു​ദേ​വ് കാ​ർ​ത്തി​ക്, എ.​വി.​ദേ​വ ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.ന​ല്ലൂ​ർ നാ​രാ​യ​ണ എ​ൽ​പി ബേ​സി​ക് സ്കൂ​ൾഫ​റോ​ക്ക്: ന​ല്ലൂ​ർ നാ​രാ​യ​ണ എ​ൽ​പി ബേ​സി​ക് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഹി​രോ​ഷി​മ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ത​യ്യാ​റാ​ക്കി​യ സ​ഡാ​ക്കോ കൊ​ക്കു​ക​ക​ൾ ആ​ണ് നാ​ളെ ജ​പ്പാ​നി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ലെ സ​മാ​ധാ​ന പാ​ർ​ക്കി​ലെ സ​ഡാ​ക്കോ സ്മാ​ര​ക​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണി​ത്.

കൊ​ടു​ത്ത​യ​ച്ച ഹാ​രം സ​സാ​ക്കി​യു​ടെ കു​ട്ടി​യു​ടെ സ്മാ​ര​ക​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ക​യും സ്കൂ​ളി​ന്‍റെ പേ​ര് അ​വി​ടെ ആ​ലേ​ഖ​നം ചെ​യ്യു​ക​യും ചെ​യ്യും. യു​ദ്ധ​വി​രു​ദ്ധ പോ​സ്റ്റ​റു​ക​ളും ഒ​ഇ, എ​യു എ​ന്ന കോ​ഡ് രൂ​പീ​ക​രി​ച്ചു യു​ദ്ധ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​വും കു​ട്ടി​ക​ൾ ഉ​ണ്ടാ​ക്കി. യു​ദ്ധ​ത്തി​നെ​തി​രെ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ജ്ഞ ചെ​യ്തു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഷാ​ൻ രാ​ജ് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി.

അ​ധ്യാ​പ​ക​രാ​യ കെ. ​ബീ​ന. ടി. ​ശു​ഹൈ​ബ പി.​കെ. ആ​യി​ഷ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ല​യ, സിം​റാ, ര​ണ്ടാം ക്ലാ​സ്സി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും പ്ര​വ​ർ​ത്ത​നി​ൽ നേ​തൃ​ത്വം ന​ൽ​കി. മ​റ്റു അ​ധ്യാ​പ​ക​രും ഹെ​ഡ്മാ​സ്റ്റ​ർ ടി. ​സു​ഹൈ​ലും പി​ന്തു​ണാ സ​ഹാ​യ​വു​മാ​യി എ​ത്തി.

Related posts